വെണ്ണപ്പഴം ഗ്രനേഡാക്കി ഇസ്രയേല്‍ പൗരന്‍ ബാങ്ക് കൊള്ളയടിച്ചു

Update: 2019-06-12 10:05 GMT

തെല്‍അവീവ്: വെണ്ണപ്പഴ(അവക്കാഡോ)വുമായെത്തിയ 47കാരന്‍ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് കൊള്ളയടിച്ചത് 6ലക്ഷം രൂപ. ഇസ്രയേലിലെ ബീര്‍ഷെബ ബാങ്കിലാണ് കഴിഞ്ഞമാസം സംഭവം നടന്നത്. മുഖം മറച്ചെത്തിയ അക്രമി ബാങ്ക് കാഷ്യറോട് പണം ആവശ്യപ്പെട്ട് ഒരു കുറിപ്പ് നല്‍കി. പണം നല്‍കാന്‍ വിസ്സമ്മതിച്ചതോടെ കയ്യില്‍ കരുതിയിരുന്ന വെണ്ണപ്പഴം ഗ്രനേഡാണെന്നും പണം തന്നില്ലെങ്കില്‍ സ്‌ഫോടനം ഉണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. വെണ്ണപ്പഴം കറുപ്പ് പെയിന്റ് ഉപയോഗിച്ച് നിറം നല്‍കി ഗ്രനേഡ് രൂപത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് ബാങ്കില്‍ നിന്നും 3ലക്ഷവുമായി അന്ന് പ്രതി കടന്നുകളഞ്ഞു. പിന്നീട് പോലിസ് നടത്തിയ പരിശോധനയില്‍ വെണ്ണപ്പഴമാണ് ഗ്രനേഡെന്ന് കണ്ടെത്തി. പിന്നീട് ഇതേ തന്ത്രമുപയോഗിച്ച് മറ്റൊരു ബാങ്കിലും പ്രതി കൊള്ള നടത്താന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്.

Similar News