ആയത്തുല്ല അലി ഖാംനഈയുടെ പിന്‍ഗാമി ആരായാലും വധിക്കാന്‍ ഇസ്രായേല്‍; മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

Update: 2026-03-04 07:37 GMT

തെല്‍അവീവ്: കൊല്ലപ്പെട്ട അയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമിയായി ഇറാന്‍ ഭരണകൂടം ആരെ നിയമിച്ചാലും അവരെയും വധിക്കുമെന്ന കടുത്ത പ്രഖ്യാപനവുമായി ഇസ്രായേല്‍. ശനിയാഴ്ച നടന്ന യുഎസ് - ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാന്‍ ഇറാനിലെ ഉന്നത നേതൃത്വം ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഈ ഭീഷണി. ഇറാന്റെ പുതിയ നേതൃത്വത്തെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ബുധനാഴ്ച കടുത്ത ഭീഷണി മുഴക്കി.