തെഹ്‌റാന്‍: 12 ദിവസം നീണ്ട സംഘര്‍ഷത്തിനു ശേഷം ഇറാന്‍-ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ ഇസ്രായേല്‍ വ്യോമപാത തുറന്നു. ഇസ്രായേല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചതിന് പിന്നാലെയാണ് ഇസ്രായേല്‍ വ്യോമപാത പൂര്‍ണമായി അടച്ചത്.