ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം: വിദേശ കപ്പലുകളിലെ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഡിജി ഷിപ്പിങ്
ന്യൂഡല്‍ഹി: ഇറാന്‍ സംഘര്‍ഷത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു. ഡിജി ഷിപ്പിങ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദേശ കപ്പലുകളില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ നാവികര്‍ ആണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ കപ്പലുകള്‍ ആക്രമണത്തിനിരയായിട്ടില്ലെന്ന് ഡിജി ഷിപ്പിങ് വ്യക്തമാക്കി. കപ്പലുകള്‍ക്കും നാവികര്‍ക്കുമായി കണ്‍ട്രോള്‍ റൂം തുറന്നു.