ഗസയില്‍ വെടിനിര്‍ത്തലിന് ഇസ്രായേല്‍ അംഗീകാരം; 140 ഫലസ്തീന്‍ തടവുകാരെ ഇസ്രായേലും 50 ബന്ദികളെ ഹമാസും മോചിപ്പിക്കും

യോഗത്തില്‍ നെതന്യാഹുവിനെതിരെ വലിയ വിമര്‍ശം ഉയര്‍ന്നതായാണ് വിവരം.

Update: 2023-11-22 05:05 GMT

ഗസ: ഗസയിലെ വെടിനിര്‍ത്തലിന് ഇസ്രായേല്‍ അംഗീകാരം. നാലു ദിവസത്തേക്കാണ് വെടിനിര്‍ത്തലെന്ന് ഇസ്രായേല്‍ അറിയിച്ചു. തീരുമാനം ഇന്ന് ഖത്തറിനെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടോടെ ഖത്തറില്‍ ഉണ്ടാവുമെന്നാണ് സൂചന. 24 മണിക്കൂറിന് ശേഷമാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരിക. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. 140 ഫലസ്തീന്‍ തടവുകാരെ ഇസ്രായേലും മോചിപ്പിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഇസ്രായേല്‍ വെടിനിര്‍ത്തലിന് തയ്യാറായത്. കടുപ്പമേറിയതാണെങ്കിലും ശരിയായ തീരുമാനമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യോഗത്തില്‍ നെതന്യാഹുവിനെതിരെ വലിയ വിമര്‍ശം ഉയര്‍ന്നതായാണ് വിവരം.ബന്ദികളുടെ മോചനത്തിന്റെ ആദ്യഘട്ടമാണ് വെടിനിര്‍ത്തല്‍. ബന്ദികളുടെ മോചനം പൂര്‍ത്തിയാകുന്നതോടെ ആക്രമണം തുടരുമെന്ന് സൈന്യം അറിയിച്ചു. ബന്ദികളുടെ കൈമാറ്റ കരാര്‍ യുദ്ധാറുതിയല്ലെന്ന് നെതന്യാഹു പറഞ്ഞു.




Tags:    

Similar News