മയക്കുമരുന്ന് വേട്ടയ്ക്കിടെ അപൂര്‍വ പിക്കാസോ പെയിന്റിങ് കണ്ടെത്തിയതായി ഇറാഖി അധികൃതര്‍

മയക്കുമരുന്ന് വ്യാപാരത്തിലും കടത്തലിലും പങ്കുണ്ടെന്ന് സംശയിച്ച് ദിയാലയില്‍ അറസ്റ്റിലായ മൂന്ന് പേരുടെ പക്കല്‍ നിന്നാണ് പെയിന്റിംഗ് കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Update: 2022-08-17 11:39 GMT

പാബ്ലോ പിക്കാസോ

ബഗ്ദാദ്: മധ്യ ദിയാല പ്രവിശ്യയില്‍ മയക്കുമരുന്ന് വേട്ടയ്ക്കിടെ 'ദശലക്ഷക്കണക്കിന് ഡോളര്‍' വിലമതിക്കുന്ന പിക്കാസോ പെയിന്റിങ് കണ്ടെടുത്തതായി ഇറാഖ് അധികൃതര്‍ പറഞ്ഞു.

മയക്കുമരുന്ന് വ്യാപാരത്തിലും കടത്തലിലും പങ്കുണ്ടെന്ന് സംശയിച്ച് ദിയാലയില്‍ അറസ്റ്റിലായ മൂന്ന് പേരുടെ പക്കല്‍ നിന്നാണ് പെയിന്റിംഗ് കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലോകപ്രശസ്ത ചിത്രകാരന്‍ പിക്കാസോയുടെ ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ഒരപൂര്‍വ്വ പെയ്ന്റിങ് തങ്ങള്‍ പിടിച്ചെടുത്തതായി ആന്റിനാര്‍ക്കോട്ടിക് മീഡിയ ഓഫീസ് ഡയറക്ടര്‍ കേണല്‍ ബിലാല്‍ സോബി ഔദ്യോഗിക ഇറാഖി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ദിയാല പെയിന്റിംഗ് യഥാര്‍ത്ഥമാണെങ്കില്‍, സദ്ദാം ഹുസൈന്റെ അധിനിവേശകാലത്ത് കുവൈറ്റില്‍ നിന്ന് കൊള്ളയടിച്ച ശേഷം ഇറാഖിലേക്ക് കൊണ്ടുവന്നതാകാമെന്നാണ് ചിലരുടെ അനുമാനം.

Tags:    

Similar News