അബൂദബി: അബൂദബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ രണ്ടു മരണം. അബുദാബി സൈ്വഹാന്‍ സ്ട്രീറ്റില്‍ പ്രതിരോധ സേന തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണാണ് മരണം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഏതാനും വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. പുലര്‍ച്ചെ മുതല്‍ ഉണ്ടായ മിസൈല്‍-ഡ്രോണ്‍ ഭീഷണികളെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികില്‍സ നല്‍കി വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് ജനങ്ങള്‍ ജാഗ്രത തുടരണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്നും മീഡിയ ഓഫിസ് നിര്‍ദ്ദേശിച്ചു. യുഎഇയുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിരോധ സേന സജ്ജമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.