റിയാദ്: പശ്ചിമേഷ്യയില്‍ നിലവില്‍ സംഘര്‍ഷം തുടരുകയാണ്. ഇതിനിടെ, അമേരിക്കയ്ക്കും ഇസ്രയേലിനും 'ബിഗ് സര്‍പ്രൈസ്' വരുന്നുണ്ടെന്ന മുന്നറിയിപ്പുമായി ഇറാന്‍.
48 മണിക്കൂറിനുള്ളില്‍ യുഎസുമായി കരാറിലെത്തുകയോ അല്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കുകയോ ചെയ്തില്ലെങ്കില്‍ സര്‍വ നാശം എന്ന യുഎസ് ഭീഷണി വിഡ്ഢിത്തമെന്ന് ഇറാന്‍ വിശേഷിപ്പിച്ചു.രകത്തിന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറക്കും എന്നാണ് ഇറാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജനറല്‍ അലി അബ്ദൊള്ളാഹി അലിബാദി ട്രംപിന്റെ ഭീഷണിയില്‍ പ്രതികരിച്ചത്.
ഇറാന്റെ മേല്‍ ഇസ്രായേലില്‍ നിന്നോ യുഎസില്‍ നിന്നോ ഉണ്ടാകുന്ന ഏതൊരു തരത്തിലുള്ള ആക്രമണത്തിനും ഇരു രാഷ്ട്രങ്ങളും വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അലിബാദി പറഞ്ഞു.