ഇന്റലിജന്‍സ് മേധാവി ഇസ്മായില്‍ ഖാത്തിബ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍; രണ്ട് ദിവസത്തിനുള്ളില്‍ മൂന്നാമത്തെ കൊലപാതകം
തെഹ്‌റാന്‍: ഇറാന്റെ ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖാത്തിബിനെ വധിച്ചെന്ന ഇസ്രായേല്‍ അവകാശ വാദത്തിന് പിന്നാലെ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ഇറാന്‍. രണ്ട് ദിവസത്തിനിടെ വധിക്കുന്ന മൂന്നാമത്തെ ഇറാന്റെ ഉന്നത നേതാവാണ് ഇസ്മായില്‍ ഖാത്തിബ്. ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനിയെയും ബാസിജ് പാരാമിലിട്ടറി ഫോഴ്സ് തലവന്‍ ഗുലാം റെസ സുലൈമാനിയെയും കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ ഇന്റലിജന്‍സ് മന്ത്രിയുടെ മരണ വാര്‍ത്തയും പുറത്ത് വരുന്നത്.
നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇസ്രായേലിലേക്കും ഇറാന്റെ ആക്രമണം തുടരുകയണ്. നേരത്തെ അലി ലാരിജാനി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആയത്തുള്ള അലി ഖാംനാഈക്ക് ശേഷം ഇറാനിലെ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയ വ്യക്തിത്വമാണ് ഇല്ലാതായത്.ഖാംനാഈ വധിക്കപ്പെട്ട് തൊട്ടടുത്ത മിനിട്ടുകളില്‍ തന്നെ ഇസ്രായേലിന് നേരെ കടുത്ത പ്രത്യാക്രമണം നടത്തിയയാളാണ് ഇസ്മായില്‍ ഖാത്തിബ്. ഇറാന്റെ ആണവ നയത്തെയും ചര്‍ച്ചകളിലെ നിലപാടിനെയും കരുത്തുള്ളതാക്കി മാറ്റിയ വ്യക്തിത്വമാണ് അദ്ദേഹം.