യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണ്മാനില്ല; അന്വേഷണ ആരംഭിച്ചതായി കോണ്‍സുലേറ്റ് ജനറല്‍

Update: 2026-02-14 07:42 GMT

വാഷിംങ്ടണ്‍: യുസി ബെര്‍ക്ക്ലിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ഇന്ത്യക്കാരനെ കാണ്മാനില്ല. കര്‍ണാടകയില്‍ നിന്നുള്ള സാകേത് ശ്രീനിവാസയ്യ വിദ്യാര്‍ഥിയെയാണ് കാണാതായത്. സംഭവത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആശങ്ക പ്രകടിപ്പിച്ചു.

തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടുവെന്നും വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ അതിവേഗത്തില്‍ നടന്നുവരുന്നെന്നും കോണ്‍സുലേറ്റ് ജനറല്‍ അധികൃതര്‍ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. സാകേത് ശ്രീനിവാസയ്യയുടെ തിരോധാനത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വളരെയധികം ആശങ്കയിലാണ്. കോണ്‍സുലേറ്റ് കുടുംബവുമായി ബന്ധപ്പെടുകയും വിദ്യാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയും വരുന്നു', എന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

എന്നിരുന്നാലും ഇത് ആദ്യത്തെ സംഭവമല്ല. വിദേശത്തെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പലപ്പോഴും വിവേചനം, വംശീയ ആക്രമണങ്ങള്‍, അധികാരികളുടെ അശ്രദ്ധ എന്നിവ നേരിടുകയും പരാതിപ്പെടുകയും ചെയ്യുന്നുണ്ട്.