പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇന്ത്യന്‍ വംശജന് യുഎസില്‍ തടവ് ശിക്ഷ

Update: 2019-04-13 07:16 GMT

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജന് യുഎസില്‍ തടവുശിക്ഷ. കാലിഫോര്‍ണിയയില്‍ താമസമാക്കിയ ദീപക് ദേശ്പാണ്ഡെ(41)യെയാണ് 30 വര്‍ഷത്തെ കഠിന തടവിന് യുഎസ് ജില്ലാ കോടതി ശിക്ഷ വിധിച്ചത്. ഓണ്‍ലൈന്‍ വഴി പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച ദേശ്പാണ്ഡെ നഗ്‌ന ചിത്രങ്ങള്‍ അയച്ചു തരാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. പിന്നീട് താന്‍ നിര്‍മ്മിക്കുന്ന അശ്ലീല ചിത്രത്തില്‍ അഭിനയിച്ചില്ലെങ്കില്‍ നഗ്‌ന ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.



Similar News