അമേരിക്കന്‍ പ്രസിഡന്റാകാന്‍ ഇന്ത്യന്‍ വംശജ കമലയും

കാലിഫോര്‍ണിയയുടെ മുന്‍ അറ്റോണി ജനറലും നിലവിലെ സെനറ്റ് അംഗവുമായ കമല ഹാരിസാണ് 2020 തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചത്.

Update: 2019-01-22 04:39 GMT

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജയായ ഡെമോക്രാറ്റ് വനിതാ നേതാവ്. കാലിഫോര്‍ണിയയുടെ മുന്‍ അറ്റോണി ജനറലും നിലവിലെ സെനറ്റ് അംഗവുമായ കമല ഹാരിസാണ് 2020 തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചത്. കമലയുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്നും ജമൈക്കയില്‍ നിന്നും കുടിയേറിയവരാണ്. ട്രംപിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടുള്ള നേതാവാണ് കമല.

Tags:    

Similar News