വാഷിംങ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ നാലം?ഗ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂജേഴ്സിയിലെ പ്ലെയിന്‍സ്ബോറോയില്‍ ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാല്‍ പരിഹര്‍ (42) എന്നിവരും അവരുടെ10 വയസ്സുള്ള ആണ്‍കുട്ടിയും 6 വയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച്ച വൈകീട്ടാണ് പോലിസിന് വിവരം കിട്ടിയത്. തുടര്‍ന്ന് പോലിസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് പോലിസ് അന്വേഷിച്ചു വരികയാണ്. ഈ പ്രദേശത്ത് കൂടുതല്‍ ഇന്ത്യക്കാര്‍ താമസിച്ചു വരുന്ന സ്ഥലമാണ്. അതേസമയം, മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.