ലെബ്‌നാനില്‍ യേശുവിന്റെ പ്രതിമ തകര്‍ത്തത് ഇസ്രായേല്‍ സൈനികന്‍ തന്നെയെന്ന് ഐഡിഎഫ്

Update: 2026-04-22 07:37 GMT

ലെബ്‌നാന്‍: തെക്കന്‍ ലെബ്‌നാനിലെ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ യേശുവിന്റെ പ്രതിമ തകര്‍ത്തത് ഇസ്രായേല്‍ സൈനികന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ഐഡിഎഫ്. ഒരു സൈനികന്‍ തകര്‍ക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ആറുസൈനികര്‍ നോക്കിനില്‍ക്കുകയും മറ്റൊരാള്‍ വിഡിയോ പകര്‍ത്തുകയും ചെയ്തതായാണ് ഐഡിഎഫ് പറയുന്നത്.

സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ മുഖംരക്ഷിക്കാന്‍, പ്രതിമ തകര്‍ത്തയാളെയും വിഡിയോ പിടിച്ചയാളെയും 30 ദിവസം സൈനിക ജയിലില്‍ അടക്കാന്‍ തീരുമാനിച്ചു. ദെബല്‍ എന്ന ക്രിസ്ത്യന്‍ ഗ്രാമത്തിലാണ് പ്രതിമ തകര്‍ത്തത്. മറ്റ് ആറ് സൈനികര്‍ കൂടി അവിടെ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവര്‍ ഇത് തടയാനോ റിപോര്‍ട്ട് ചെയ്യാനോ തയ്യാറായില്ലെന്നും കണ്ടെത്തി.ഇവരുടെ ചെയ്തി ഇസ്രായേല്‍ സൈന്യത്തിന്റെ മൂല്യങ്ങള്‍ക്കും ഉത്തരവുകള്‍ക്കും വിരുദ്ധമാണെന്ന് ഐഡിഎഫ് അഭിപ്രായപ്പെട്ടു.