ദുബായ് ഭരണാധികാരിയുടെ ഭാര്യ യുഎഇയില്‍ നിന്ന് പലായനം ചെയ്തത് ലണ്ടനിലേക്ക്

Update: 2019-06-30 12:47 GMT

ദുബയ്: ദുബയ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആറാമത്തെ ഭാര്യ ഹയാ ബിന്ദ് അല്‍ ഹുസൈയ്ന്‍ യുഎഇയില്‍ നിന്ന് പലായനം ചെയ്തതായി റിപോര്‍ട്ട്. വിവാഹ മോചനത്തിനായാണ് തന്റെ രണ്ടുമക്കളെയും 31ദശലക്ഷം പൗണ്ടുമായി ഇവര്‍ ലണ്ടനിലെത്തിയെന്നാണ് റിപോര്‍ട്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നിരുന്ന ഹയയെ കഴിഞ്ഞ മെയ് മുതല്‍ പൊതുപരിപാടികളില്‍ കാണാറുണ്ടായിരുന്നില്ല. അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ചലനമുണ്ടായിരുന്നില്ല. ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയുടെ അര്‍ദ്ധ സഹോദരി കൂടിയാണ് ഹയാ രാജകുമാരി. മക്കളായ 11 വയസ്സുകാരി ജലീലയോടും 7 വയസ്സുകാരന്‍ സെയ്ദിനോടുമൊപ്പം ആദ്യം ജര്‍മ്മനിയിലേക്കാണ് ഹയ പലായനം ചെയ്തത്. അവിടെ രാഷ്ട്രീയ അഭയം തേടിയെന്നും പിന്നീട് ലണ്ടനില്‍ ഒളിവില്‍ പോയി എന്നുമാണ് പുറത്തുവരുന്ന വിവരം.

Similar News