ഗസയിലെ ഇസ്രായേല്‍ കമാന്റ് സെന്ററിന് നേരെ ഹമാസ് ആക്രമണം; ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു

Update: 2024-03-09 09:42 GMT

ഗസ: ഗസയിലെ വടക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഇസ്രായേല്‍ കമാന്റ് സെന്ററില്‍ ആക്രമണം നടത്തിയതായി ഹമാസ്. ആക്രമണത്തില്‍ ഏഴ് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ഹമാസ് അവകാശപ്പെട്ടു. ഹമാസിന്റെ സായുധ വിഭാഗമായ എസദിന്‍ അല്‍ ഖസം ബ്രിഗേഡിന്റെ പ്രസ്താവനയിലാണ് വിവരം പുറത്ത് വിട്ടതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ബെയ്ത് ഹനൂന്‍ നഗരത്തിന്റെ കിഴക്ക് പ്രദേശത്ത് ഉണ്ടായിരുന്ന ഇസ്രായേല്‍ കേന്ദ്രത്തിലാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിലുള്ള ഒരു വീട്ടിനകത്ത് നിന്നാണ് ഏഴ് സൈനികര്‍ കൊല്ലപ്പെട്ടത്. ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഇസ്രായേലിന്റെ 600 ഓളം സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.




Tags: