നൈജീരിയയില്‍ സായുധാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ കടുന സംസ്ഥാനത്തെ കിടന്‍ഡന്‍, കടായ് എന്നീ ഗ്രാമപ്രദേശങ്ങളിലാണ് അജ്ഞാത തോക്കുധാരികള്‍ ആക്രമണം നടത്തിയത്.

Update: 2020-10-12 01:47 GMT

അബൂജ: വടക്കന്‍ നൈജീരിയയിലുണ്ടായ സായുധാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ കടുന സംസ്ഥാനത്തെ കിടന്‍ഡന്‍, കടായ് എന്നീ ഗ്രാമപ്രദേശങ്ങളിലാണ് അജ്ഞാത തോക്കുധാരികള്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ചയും ശനിയാഴ്ച രാത്രിയിലുമാണ് ആക്രമണമുണ്ടായതെന്ന് പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഗ്രാമങ്ങളില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗ്രാമീണരാണ് കൊല്ലപ്പെട്ടവര്‍. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നാണ് റിപോര്‍ട്ട്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് നിയോഗിക്കണമെന്ന് ജില്ലാ പോലിസ് മേധാവി സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

Tags: