ജര്‍മനിയില്‍ വെടിവയ്പ്: ലൈവ് ചെയ്ത് അക്രമി; രണ്ടുപേര്‍ കൊല്ലപ്പെട്ടു

Update: 2019-10-10 06:11 GMT

ഹാലെ: ജര്‍മനിയിലെ ഹാലെയില്‍ സിനഗോഗിന് പുറത്തുണ്ടായ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ജര്‍മനിയിലെ ബെന്‍ഡോര്‍ഫിലുള്ള 27കാരനെ പോലിസ് അറസ്റ്റ് ചെയ്തു. വെടിവച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ ഇയാള്‍ തന്റെ തലയില്‍ ഘടിപ്പിച്ച കാമറയിലൂടെ ലൈവ് സ്ട്രീമിങ് ചെയ്യുന്നുണ്ടായിരുന്നു. 35 മിനിട്ടാണ് ആക്രമണത്തിന്റെ വീഡിയോ. അതില്‍ പച്ച ഷര്‍ട്ട് ധരിച്ചയാള്‍ വെടിവയ്പ്പ് നടത്തുന്നതും കാണാം. ഫെമിനിസം, ജനനനിരക്ക് കുറയല്‍, പാലായനം എന്നിവയാണ് ലോകത്തിലെ പ്രധാന പ്രശ്‌നങ്ങളെന്നു ഇയാള്‍ ഈ വീഡിയോയില്‍ പറയുന്നുണ്ട്. ട്വിച്ച് എന്ന ഗെയിമിങ് സൈറ്റിലാണ് വീഡിയോ ലൈവ് ചെയ്‌തെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. പദ്ധതി പാളിപോയത് തന്റെ കൈയിലുള്ള മോശം ആയുധം കാരണമാണെന്ന് പറഞ്ഞ് പ്രേക്ഷകരോട് അക്രമി മാപ്പുപറയുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും ജര്‍മന്‍ പോലിസ് പറഞ്ഞു.





Tags:    

Similar News