ഇന്തോനീസ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് സൈനികര്‍ മരിച്ചു

റഷ്യന്‍ നിര്‍മിത എംഐ-17 ഹെലികോപ്റ്ററാണ് ശനിയാഴ്ച അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇന്തോനീസ്യന്‍ ആര്‍മി വക്താവ് നെഫ്ര ഫിര്‍ദൗസ് പറഞ്ഞു.

Update: 2020-06-06 18:10 GMT

ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാലുസൈനികര്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്തോനീസ്യയിലെ ജാവ ദ്വീപില്‍ പരിശീലനപറക്കലിനിടെയാണ് ആര്‍മിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. റഷ്യന്‍ നിര്‍മിത എംഐ-17 ഹെലികോപ്റ്ററാണ് ശനിയാഴ്ച അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇന്തോനീസ്യന്‍ ആര്‍മി വക്താവ് നെഫ്ര ഫിര്‍ദൗസ് പറഞ്ഞു. ആകെ ഒമ്പതുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന് മുമ്പ് ഹെലികോപ്റ്റര്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുവെന്നും കുഴപ്പമൊന്നും കണ്ടെത്തിയിരുന്നില്ലെന്നും ഫിര്‍ദൗസ് അറിയിച്ചു. മധ്യജാവ പ്രവിശ്യാ തലസ്ഥാനമായ സെമാരംഗില്‍നിന്ന് പറന്നുയര്‍ന്ന് ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഹെലികോപ്റ്ററിന് തീപ്പിടിക്കുകയായിരുന്നു. ഹെലികോപ്റ്റര്‍ വളരെ താഴ്ന്ന നിലയില്‍ പറക്കുകയും പിന്നാലെ വലിയ ശബ്ദത്തോടെ തകര്‍ന്നുവീഴുകയായിരുന്നുവെന്നും ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Tags:    

Similar News