ഫിലിപ്പീന്‍സില്‍ മാലിന്യകേന്ദ്രം തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു; 34 പേരെ കാണാനില്ല
മനില: മധ്യ ഫിലിപ്പിന്‍സില്‍ മാലിന്യനിക്ഷേപ കേന്ദ്രം തകര്‍ന്നുവീണ് നാലുപേര്‍ കൊല്ലപ്പെടുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു. ഇതുവരെ 12 പേരെ ജീവനോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ ശനിയാഴ്ചയും രക്ഷാപ്രവര്‍ത്തനം തുടരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലിന് സെബു നഗരത്തിന് പുറത്തുള്ള മലയോരപ്രദേശമായ ബിനലിവില്‍ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ മാലിന്യ നിക്ഷേപ കേന്ദ്രത്തിലാണ് സംഭവം നടന്നത്.
സംഭവസമയത്ത് 110 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. 34 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇവരില്‍ ഭൂരിഭാഗവും തൊഴിലാളികളാണെന്നും പോലീസ് അറിയിച്ചു. മാലിന്യകേന്ദ്രത്തിന്റെ പ്രധാന ഭാഗം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ടതായും പോലിസ് അറിയിച്ചു. അവശിഷ്ടങ്ങള്‍ നീക്കംചെയ്യാന്‍ ഒരു വലിയ ക്രെയിന്‍ എത്തുന്നതിനായി രക്ഷാപ്രവര്‍ത്തകര്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.