ഗസ: ഗസയില്‍ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ 24 മണിക്കൂറിനിടെ ഒരു കുഞ്ഞ് ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. സ്റ്റോ ബൈറണ്‍ എന്ന ശീതകാല കൊടുങ്കാറ്റാണ് നാശനഷ്ടങ്ങള്‍ക്ക് പ്രധാനകാരണം. ലക്ഷക്കണക്കിന് ഫലസ്തീനികള്‍ താമസിക്കുന്ന താല്‍ക്കാലിക കൂടാരങ്ങള്‍ വെള്ളത്തിനടിയിലായി. ഏകദേശം 7,95,000-ത്തിലധികം ഫലസ്തീനികള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് IOM റിപോര്‍ട്ട് ചെയ്യുന്നു.രക്ഷപ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും വെള്ളം നിറഞ്ഞ റോഡുകള്‍ ഇതിന് തടസ്സമായി നില്‍ക്കുന്നു.