ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍; ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

Update: 2025-10-14 14:40 GMT

ഗസ: ഗസ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍. ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ വടക്കന്‍ ഗസയിലേക്ക് മടങ്ങിയെത്തി സ്വന്തം വീടുകള്‍ തേടി അലയുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപോര്‍ട്ട്. ഗസ സിറ്റിയിലെ ഷുജയ്യ പ്രദേശത്താണ് ആക്രമണമുണ്ടായത്.

24മണിക്കൂറിനിടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടെന്നും റിപോര്‍ട്ടുണ്ട്. ഖാന്‍ യൂനിസില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ആളുകള്‍ക്ക് പരിക്കേറ്റു. അതിനിടെ ഗസയിലേക്കുള്ള സഹായ ട്രക്കുകള്‍ ഇസ്രായേല്‍ സൈന്യം തടയുന്നതായും യുഎന്‍ഏജന്‍സി വ്യക്തമാക്കി. ഗസയില്‍ സമാധാനം പുലര്‍ന്നുവെന്നും യുദ്ധം അവസാനിച്ചുവെന്നും ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നന്നേക്കുമായുള്ള സമാധാനം ട്രംപ് ഉറപ്പു നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഇസ്രായേല്‍ ആക്രമണം.




Tags: