ഗ്രീസില്‍ അഗ്‌നിശമനസേനയുടെ വിമാനം തകര്‍ന്ന് വീണു; ആളപായമില്ല

Update: 2021-08-08 17:34 GMT

ഏതന്‍സ്: പടിഞ്ഞാറന്‍ ഗ്രീസില്‍ അഗ്നിശമന സേനയുടെ വിമാനം തകര്‍ന്ന് വീണു. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് അഗ്‌നിശമന സേനയെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു. പൈലറ്റ് സുരക്ഷിതനുമാണ്. മറ്റ് അഗ്‌നിശമന സേനാംഗങ്ങള്‍ കൃത്യസമയത്ത് സഹായത്തിനെത്തുകയായിരുന്നു. പടിഞ്ഞാറന്‍ ഗ്രീസിലെ അയോണിയന്‍ ദ്വീപായ സാക്കിന്തോസിലായിരുന്നു അപകടം. ഗ്രീസില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.

Tags:    

Similar News