ബ്രെക്‌സിറ്റ്: വീണ്ടും സമയപരിധിനീട്ടി യൂറോപ്യന്‍ യൂനിയന്‍

ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ചേര്‍ന്ന യുറോപ്യന്‍ യൂനിയന്റെ അടിയന്തരയോഗത്തിലാണ് ബ്രിട്ടന് സാവകാശം നല്‍കിയത്.

Update: 2019-04-11 05:10 GMT

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആശ്വാസമായി യൂറോപ്യന്‍ യൂനിയന്റെ പുതിയ തീരുമാനം. ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ സാവകാശം അനുവദിച്ചു. ഒക്ടോബര്‍ 31നാണ് പുതിയ സമയപരിധി. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ചേര്‍ന്ന യുറോപ്യന്‍ യൂനിയന്റെ അടിയന്തരയോഗത്തിലാണ് ബ്രിട്ടന് സാവകാശം നല്‍കിയത്. കരാര്‍ നടപ്പാക്കാനാവശ്യമായ പിന്തുണ ലഭിക്കാതായതോടെ സമയപരിധി നീട്ടണമെന്ന് തെരേസ ആവശ്യപ്പെട്ടിരുന്നു.

ജൂണ്‍ 30 വരെ നീട്ടണമെന്നായിരുന്നു ആവശ്യം. ഇതുവരെ ഉണ്ടായിരുന്ന കരാര്‍ അനുസരിച്ച് വെള്ളിയാഴ്ചയാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോവേണ്ടിയിരുന്നത്. ഇത്തരത്തില്‍ ബ്രെക്‌സിറ്റ് വീണ്ടും നീട്ടിയതോടെ ബ്രിട്ടന്‍ വീണ്ടും ഊഹാപോഹങ്ങളിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുകയാണ്. ബ്രെക്‌സിറ്റിന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുകയെന്നറിയാതെ ബ്രിട്ടീഷ് ജനത ആശങ്കപ്പെടുന്നുമുണ്ട്. ബ്രെക്‌സിറ്റ് ഇത്രയും ദീര്‍ഘിപ്പിച്ചതിനോട് ഫ്രാന്‍സ് പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണും കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്നലെ നടന്ന ചര്‍ച്ചയ്ക്കിടയില്‍ കടുത്ത ഭാഷയില്‍ തെരേസയെ വിമര്‍ശിച്ച് മാര്‍കോണ്‍ രംഗത്തെത്തിയിരുന്നു.




Tags:    

Similar News