സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ട് മരണം

Update: 2019-11-11 06:04 GMT

ദമാസ്‌കസ്: വടക്കുകിഴക്കന്‍ സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള താല്‍ അബിയാദ് പട്ടണത്തിലാണ് സ്‌ഫോടനം ഉണ്ടായത്. തുര്‍ക്കി പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കൊല്ലപ്പെട്ടവരിലേറെയും പ്രദേശവാസികളാണന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം ഇതേ പട്ടണത്തില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. വീടുകളിലേക്ക് മടങ്ങുകയായിരുന്ന സാധാരണക്കാരായ പൗരന്‍മാര്‍ക്കെതിരെയാണ് അന്ന് ആക്രമണം നടന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങല്‍ക്ക് മുമ്പാണ് തുര്‍ക്കി സൈന്യം കുര്‍ദുകളുടെ നിയന്ത്രണമായിരുന്ന താല്‍ അബിയാദി നഗരം പിടിച്ചെടുത്തത്. സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറിയതിനു പിന്നാലെയാണ് തുര്‍ക്കി സൈന്യം അബിയാദ് പിടിച്ചെടുത്തത്.