ഒരു പഴം തിന്നാലോ...?; വില 71460 ഇന്ത്യന്‍ രൂപ...!

ഇന്തോനീസ്യയിലെ ഒരാളുടെ ഒരു ശരാശരി മാസവരുമാനത്തിന്റെ മൂന്നിരട്ടിയോളമാണ് അതിന്റെ വില

Update: 2019-02-03 02:07 GMT

ജക്കാര്‍ത്ത: നാട്ടിന്‍പുറങ്ങളിലെ കടയില്‍ കയറി ഒരു പഴം തിന്നുന്നതു പോലെ ഇത് തിന്നേക്കരുത്. അറിയാതെ അങ്ങനെ സംഭവിച്ചാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം മതിയാവില്ല കടക്കാരനു കൊടുക്കാന്‍. കാരണം ദുരിയാന്‍ എന്ന പഴത്തിന്റെ പുതിയ സങ്കരയിനമായ ജെ-ക്യൂന്‍ എന്ന പഴത്തിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടിപ്പോവും. 71460 ഇന്ത്യന്‍ രൂപ അതായത് 1000 ഡോളര്‍. രുചിയേറെയുള്ള പഴം ഇന്തോനീസ്യയിലെ ജാവയിലുള്ള പ്ലാസ ഏഷ്യ ഷോപ്പിങ് സെന്ററിലാണ് വില്‍പനയ്ക്കുള്ളത്. യോഗ്യകര്‍ത്തായിലെ ഇന്തോനീസ്യന്‍ ഇസ്‌ലാമിക് സര്‍വകലാശാലയലില്‍ സൈക്കോളജി പഠിക്കുന്ന അക്കയാണ് ഇത് വികസിപ്പിച്ചത്. ഒരു മരത്തില്‍ 20 പഴം മാത്രമേ ഉണ്ടാവൂ. അതിനാല്‍ തന്റെ ബ്രീഡിന് നല്ല ആവശ്യക്കാരുണ്ടെന്ന്അക്ക പറയുന്നു. ഈ പഴം കഴിക്കണമെന്ന് ഏതെങ്കിലും ഒരു ഇന്തോനീസ്യക്കാരന്‍ വിചാരിച്ചാലും അല്‍പമൊന്ന് ബുദ്ധിമുട്ടും. ഇന്തോനീസ്യയിലെ ഒരാളുടെ ഒരു ശരാശരി മാസവരുമാനത്തിന്റെ മൂന്നിരട്ടിയോളമാണ് അതിന്റെ വിലയെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും പഴം തിന്നാന്‍ കൊതിയുണ്ടെങ്കിലും പോക്കറ്റ് നോക്കി നെടുവീര്‍പ്പിടുന്ന നിരവധി പേര്‍ സോഷ്യല്‍മീഡിയയിലൂടെ വിവരമറിഞ്ഞ് രാജകീയ പഴത്തിനൊപ്പം നിന്ന് സെല്‍ഫിയെടുത്താണ് മടങ്ങുന്നത്.




Tags:    

Similar News