ചിലിയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ആളപായമില്ല

റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്.

Update: 2019-06-14 02:03 GMT

സാന്റിയാഗോ: തെക്കേ അമേരിക്കന്‍ വന്‍കരയിലെ തിരദേശ രാജ്യമായ ചിലിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ തുറമുഖനഗരമായ കോക്വിംബോയിലാണ് ഭൂചലനമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വിഭാഗം അറിയിച്ചു. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല.

കോക്വിംബോയുടെ പടിഞ്ഞാറന്‍ മേഖലയില്‍ 82 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളുണ്ടായതായും ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. തീരദേശമേഖലയിലാണ് ശക്തമായ ഭൂചലനമുണ്ടായതെങ്കിലും സുനാമി മുന്നറിയിപ്പൊന്നും അധികൃതര്‍ പുറപ്പെടുവിച്ചിട്ടില്ല. 2010 ല്‍ റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ചിലിയെ പിടിച്ചുകുലുക്കിയിരുന്നു. അന്നുണ്ടായ സുനാമിയില്‍ ചിലിയില്‍ 525 പേര്‍ മരിക്കുകയും 26 പേരെ കാണാതാവുകയും ചെയ്തിരുന്നു.

Tags:    

Similar News