കൊവിഡിനെതിരായ വാക്സിന്‍ അമേരിക്കയ്ക്ക് ഈവര്‍ഷാവസാനം ലഭിക്കും: ഡൊണാള്‍ഡ് ട്രംപ്

അമേരിക്കയിലെ ഗവേഷകരെ പിന്നിലാക്കി മറ്റേതെങ്കിലും രാജ്യം വാക്സിന്‍ കണ്ടെത്തിയാല്‍ അവരെ അനുമോദിക്കും.

Update: 2020-05-04 07:52 GMT

വാഷിങ്ടണ്‍: കൊവിഡ് വൈറസിനെതിരെയുള്ള വാക്സിന്‍ ഈവര്‍ഷം അവസാനത്തോടെ അമേരിക്ക വികസിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വാഷിങ്ടണ്‍ ഡിസിയിലെ ലിങ്കണ്‍ മെമ്മോറിയലില്‍നിന്നും സംപ്രേക്ഷണം ചെയ്ത ഫോക്സ് ന്യൂസിന്റെ ടിവി ഷോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വര്‍ഷാവസാനത്തോടെ വാക്‌സിന്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്. സപ്തംബറോടെ രാജ്യത്തെ സ്‌കൂളുകളും സര്‍വകലാശാലകളും തുറന്നുപ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടും.

അമേരിക്കയിലെ ഗവേഷകരെ പിന്നിലാക്കി മറ്റേതെങ്കിലും രാജ്യം വാക്സിന്‍ കണ്ടെത്തിയാല്‍ അവരെ അനുമോദിക്കും. തനിക്ക് അക്കാര്യത്തില്‍ സന്തോഷമണുള്ളതെന്നും താന്‍ അത് കാര്യമാക്കുന്നില്ലെന്നും ഫലപ്രദമായ മരുന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. അസാധാരണമായ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു ഗവേഷണപ്രക്രിയ മനുഷ്യശരീരത്തില്‍ പരീക്ഷിച്ചാലുണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, അവര്‍ സന്നദ്ധപ്രവര്‍ത്തകരാണെന്നും എന്താണ് അവര്‍ക്ക് ലഭിക്കുന്നതെന്ന് വ്യക്തമായ ബോധ്യമുള്ളവരാണെന്നുമായിരുന്നു ട്രംപിന്റെ മറുപടി. 

Tags:    

Similar News