ദീപാവലി; ഔദ്യോഗിക അവധി പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് കാലിഫോര്‍ണിയ

ദീപാവലിക്ക് ഔദ്യോഗിക അവധി അനുവദിക്കുന്ന മൂന്നാമത്തെ അമേരിക്കന്‍ സംസ്ഥാനമാണ് കാലിഫോര്‍ണിയ

Update: 2025-10-08 10:04 GMT

കാലിഫോര്‍ണിയ: യുഎസ് സ്റ്റേറ്റായ കാലിഫോര്‍ണിയ ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി പ്രഖ്യാപിച്ചു. ഗവര്‍ണര്‍ ഗവിന്‍ ന്യൂസോം ഒപ്പുവെച്ച ബില്‍ പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓപ്ഷണല്‍ ലീവും പൊതുവിദ്യാലയങ്ങള്‍ക്കും കമ്മ്യൂണിറ്റി കോളേജുകള്‍ക്കും അവധിയും ലഭിക്കും. തീരുമാനത്തെ ഇന്ത്യന്‍ പ്രവാസി സമൂഹം സ്വാഗതം ചെയ്തു.

ദീപാവലിക്ക് ഔദ്യോഗിക അവധി അനുവദിക്കുന്ന മൂന്നാമത്തെ അമേരിക്കന്‍ സംസ്ഥാനമാണ് കാലിഫോര്‍ണിയ. ഇന്ത്യന്‍ വംശജരായ ഒരുപാടുപേര്‍ താമസിക്കുന്ന സംസ്ഥാനമാണ് കാലിഫോര്‍ണിയ. നേരത്തെ പെന്‍സില്‍വാനിയയും കണക്റ്റിക്കട്ടും ദീപാവലി സംസ്ഥാന അവധിയായി പ്രഖ്യാപിച്ചിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയിലും ദീപാവലിക്ക് പൊതുവിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


Tags: