തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യമന്ത്രിയും ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്ത് അടിയന്തര മന്ത്രിസഭാ യോഗം ചേരുന്നു. മുഹമ്മദ് മുഖ്ബാര്‍ പ്രസിഡന്റിന്റെ ചുമതല വഹിച്ചേക്കും. രാജ്യത്തിന്റെ ഭരണകാര്യങ്ങളില്‍ ഒരു തരത്തിലുമുള്ള തടസ്സങ്ങള്‍ ഉണ്ടാവില്ലെന്നും രാജ്യം ആശങ്കപ്പെടേണ്ടതില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈ പറഞ്ഞു.