വാഷിംഗ്ടണ്‍: ലോകബാങ്കിന്റെ പുതിയ പ്രസിഡന്റായി അമേരിക്കക്കാരനായ ഡേവിഡ് മാല്‍പാസിനെ തെരഞ്ഞെടുത്തു. അമേരിക്കയുടെ രാജ്യാന്തര കാര്യങ്ങള്‍ക്കുള്ള ട്രഷറി അണ്ടര്‍ സെക്രട്ടറിയാണ് മാല്‍പാസ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് മാല്‍പാസിനെ നാമനിര്‍ദേശം ചെയ്തത്. ലോകബാങ്ക് തലവനെ തെരഞ്ഞെടുക്കുന്നത് ബാങ്ക് ബോര്‍ഡാണെങ്കിലും കാലങ്ങളായി അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദേശിക്കുന്നയാളാണ് തിരഞ്ഞടുക്കുക. നിലവിലെ ലോക ബാങ്ക് തലവന്‍ ജിം യോംഗ് കിം രാജിവെക്കുന്ന ഒഴിവിലേക്കാണ് മാല്‍പാസിനെ തെരഞ്ഞെടുത്തത്. മൂന്നു വര്‍ഷം കാലാവധി ബാക്കിനില്‍ക്കെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അസ്വാരസ്യങ്ങള്‍ മൂലം ജിം യോംഗ് കിം രാജിവച്ചൊഴിയുന്നത്.