സൈബര്‍ അറ്റാക്ക്: പ്രമുഖ യുഎസ് പത്രങ്ങളുടെ പ്രിന്റിങ് തടസ്സപ്പെട്ടു

Update: 2018-12-31 18:43 GMT

വാഷിങ്ടൺ: സൈബര്‍ ആക്രമണം മൂലം യുഎസ്സിലെ പ്രമുഖ പത്രങ്ങളുടെ പ്രിന്റിങ് തടസ്സപ്പെട്ടു. ലോസ് ഏയ്ഞ്ചല്‍സ് ടൈംസ് ഉള്‍പ്പടെ യുഎസ്സിലെ പ്രമുഖ പത്രങ്ങളുടെ പ്രിന്റിങ്ങാണ് ശനിയാഴ്ച്ച തടസ്സപ്പെട്ടത്. യുഎസ്സിന് പുറത്ത് നിന്നാണ് സൈബര്‍ ആക്രമണമുണ്ടായതെന്ന് ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈബര്‍ ആക്രമണം മൂലം ശനിയാഴ്ച്ചയിലെ ദി ടൈംസ്, ട്രൈബ്യൂണ്‍, സണ്‍ തുടങ്ങി നിരവധി പത്രങ്ങളുടെ പ്രിന്റിങും വിതരണവും വൈകി.

സ്ഥാപനത്തിന് കീഴിലുള്ള ഓഫിസ് സംവിധാനങ്ങളെ വൈറസ് തകര്‍ത്തതായി ട്രൈബ്യൂണല്‍ വക്താവ് മറീസ കൊല്ല്യാസ് പറഞ്ഞു. സ്ഥാപനത്തിലെ സര്‍വ്വറുകളെ തകര്‍ത്ത് പ്രവര്‍ത്തനം നിശ്ചലമാക്കുകയായിരുന്നു ഹാക്കര്‍മാരുടെ ലക്ഷ്യമെന്ന് കരുതുന്നതായി പത്രത്തിന്റെ എഡിറ്ററും പ്രസാധകനുമായി ജെഫ് ലൈറ്റ് വെബ്‌സൈറ്റില്‍ കുറിച്ചു.




Tags:    

Similar News