വാസ്തുശില്പി സീസര്‍ പെല്ലി അന്തരിച്ചു
ക്വലാലംപൂരിലുള്ള പെട്രോണാസ് ടവര്‍, ന്യൂയോര്‍ക്കിലെ വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്റര്‍ തുടങ്ങിയവ രൂപകല്‍പ്പന ചെയ്തത് അദ്ദേഹമായിരുന്നു.
ബ്യൂണസ് ഐറിസ്: പ്രശസ്ത വാസ്തുശില്പി സീസര്‍ പെല്ലി (92) അന്തരിച്ചു. ക്വലാലംപൂരിലുള്ള പെട്രോണാസ് ടവര്‍, ന്യൂയോര്‍ക്കിലെ വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്റര്‍ തുടങ്ങിയവ രൂപകല്‍പ്പന ചെയ്തത് അദ്ദേഹമായിരുന്നു. ഒരുകാലത്ത് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു പെട്രോണാസ് ടവര്‍(452 മീറ്റര്‍). ലോകമാകെയുള്ള ഒട്ടേറെ തീയറ്ററുകളുടെയും സാംസ്കാരിക കേന്ദ്രങ്ങളുടെയും ശില്പ്പഭംഗിക്കു പിറകില്‍ സീസര്‍ പെല്ലിയുടെ കരവിരുതുണ്ട്. യേല്‍ യൂനിവേഴ്സിറ്റി ആര്‍ക്കിടെക്ചര്‍ വിഭാഗം ഡീന്‍ ആയിരുന്നു.