കുവൈത്തില്‍ കൊവിഡ് ബാധ വര്‍ധിക്കുന്നു; ഇന്ന് സ്ഥിരീകരിച്ചത് 75 പേര്‍ക്ക്

രാജ്യത്ത് ആകെ രോഗബാധയേറ്റവരുടെ എണ്ണം 417 ആയി.

Update: 2020-04-03 09:19 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ 42 ഇന്ത്യക്കാര്‍ അടക്കം ഇന്ന് 75 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇന്നത്തെ 42 പേരടക്കം ആകെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 115 ആയി. രാജ്യത്ത് ആകെ രോഗബാധയേറ്റവരുടെ എണ്ണം 417 ആയി.

ഒരാള്‍ ഇന്ന് രോഗ വിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 82 ആയി. 261 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 16 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരില്‍ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 

Tags: