ലോകത്ത് 20.86 കോടി കൊവിഡ് ബാധിതർ; ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം കേസുകൾ

ഇന്നലെ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് കേസുകൾ റിപോർട്ട് ചെയ്തു.

Update: 2021-08-17 01:57 GMT

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി എൺപത്തിയാറ് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം കേസുകളാണ് റിപോർട്ട് ചെയ്തത്. 43.82 ലക്ഷം പേർ മരിച്ചു. നിലവിൽ ഒരു കോടി എഴുപത്തിരണ്ട് ലക്ഷം സജീവ കേസുകളാണ് ഉള്ളത്.

ഇന്നലെ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് കേസുകൾ റിപോർട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയേഴ് ലക്ഷമായി ഉയർന്നു. 6.38 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 32,937 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിരണ്ട് ലക്ഷമായി ഉയർന്നു. നിലവിൽ 3.81 ലക്ഷം പേരാണ് ചികിൽസയിലുള്ളത്. മൂന്ന് കോടി പതിനാല് ലക്ഷം പേർ രോഗമുക്തി നേടി.