കൊവിഡ് നിയന്ത്രണവിധേയമെന്ന്; ടെക്‌സസില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ല

മാസ്‌ക് നിര്‍ബന്ധമാക്കിയത് നീക്കം ചെയ്തതിനു പുറമേ ടെക്‌സസിലെ മുഴുവന്‍ സ്ഥാപനങ്ങളിലും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നത്ര ആളുകളെ പ്രവേശിപ്പിക്കുന്നതിനുള്ള അനുമതിയും അടങ്ങുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്. ഇതോടെ മാസ്‌ക് മാന്‍ഡേറ്റ് ഒഴിവാക്കുന്ന അമേരിക്കയിലെ 13ാമത് സംസ്ഥാനമായി ടെക്‌സസ്.

Update: 2021-03-04 01:34 GMT

വാഷിങ്ടണ്‍: ടെക്‌സസ് സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന ഉത്തരവ് റദ്ദാക്കി ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കൊവിഡ് നിയന്ത്രണ വിധേയമെന്ന് ചൂണ്ടിക്കാട്ടിയാണ് ആളുകള്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന മുന്‍ ഉത്തരവ് ടെക്‌സസ് പിന്‍വലിച്ചത്. ടെക്‌സസില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ പുതിയ ഉത്തരവ് ഇറക്കിയതെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. കൊവിഡിനെ വൈറസില്‍നിന്ന് സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ടെക്‌സസിലുണ്ട്.

കൊവിഡ് വാക്‌സിനുകളുടെ ഉപയോഗം, മെച്ചപ്പെട്ട പരിശോധനയും ചികില്‍സയും എന്നിവ ഉറപ്പുവരുത്തി നിയന്ത്രണങ്ങള്‍ നീക്കുകയായിരുന്നുവെന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 5.7 മില്യന്‍ പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭിച്ചുവെന്നതും മാസ്‌ക് മാന്‍ഡേറ്റ് ഒഴിവാക്കാന്‍ കാരണമായെന്നാണ് റിപോര്‍ട്ടുകള്‍. മാസ്‌ക് നിര്‍ബന്ധമാക്കിയത് നീക്കം ചെയ്തതിനു പുറമേ ടെക്‌സസിലെ മുഴുവന്‍ സ്ഥാപനങ്ങളിലും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നത്ര ആളുകളെ പ്രവേശിപ്പിക്കുന്നതിനുള്ള അനുമതിയും അടങ്ങുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്. ഇതോടെ മാസ്‌ക് മാന്‍ഡേറ്റ് ഒഴിവാക്കുന്ന അമേരിക്കയിലെ 13ാമത് സംസ്ഥാനമായി ടെക്‌സസ്.

ഉത്തരവ് മാര്‍ച്ച് 10 മുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് ഗവര്‍ണര്‍ അറിയിച്ചു. ആറുമാസമായി മിക്ക സ്ഥാപനങ്ങളും 75 ശതമാനമോ 50 ശതമാനമോ തുറന്നിരിക്കുന്നു. അക്കാലത്ത് ധാരാളം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിച്ചില്ല. നിരവധി ചെറുകിട ബിസിനസ് ഉടമകള്‍ അവരുടെ ബില്ലുകള്‍ അടയ്ക്കാന്‍ പാടുപെട്ടു- റിപബ്ലിക്കന്‍ ഗവര്‍ണര്‍ ലുബ്ബോക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സിന് നല്‍കിയ പ്രസംഗത്തില്‍ പറഞ്ഞു. ഇത് അവസാനിപ്പിക്കണം. ടെക്‌സസ് 100 ശതമാനം തുറക്കേണ്ട സമയമാണിത്. തുറക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ബിസിനസ്സും തുറന്നിരിക്കണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ ഡയറക്ടര്‍ റോച്ചല്‍ വലന്‍സ്‌കി തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടും അബോട്ട് നിയന്ത്രണങ്ങള്‍ നീക്കുകയായിരുന്നു.കൊവിഡില്‍നിന്ന് ആളുകളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്ത കൃത്യമായ പൊതുജനാരോഗ്യ നടപടികളെ കൂടുതല്‍ സംസ്ഥാനങ്ങള്‍ പിന്‍വലിക്കുന്നുവെന്ന റിപോര്‍ട്ടുകളെക്കുറിച്ച് താന്‍ ശരിക്കും ആശങ്കപ്പെടുകയാണെന്ന് വലന്‍സ്‌കി പറഞ്ഞു. കൊവിഡി ന്റെ വ്യാപനം തടയാന്‍ കഴിയുമെന്ന് നമുക്കറിയാവുന്ന നിര്‍ണായക സുരക്ഷാസംവിധാനങ്ങളില്‍ ഇളവ് വരുത്തേണ്ട സമയമല്ല ഇതെന്നും സിഡിസി ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News