ചൈനയിൽ കൊവിഡ് ഡെൽറ്റ വകഭേദം വ്യാപിക്കുന്നു; അടിയന്തരമായി അവശ്യസാധനങ്ങള്‍ വാങ്ങി സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍

ഒരു അധ്യാപകന് രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സ്‌കൂളുകളിലെ കുട്ടികളെ മുഴുവനായും ക്വാറന്റൈൻ ചെയ്തിട്ടുണ്ട്.

Update: 2021-11-04 11:20 GMT

ബീജിങ്: കൊവിഡ് മഹാമാരി 2019ൽ ചൈനയിലെ വുഹാനിലാണ് ആദ്യമായി റിപോർട്ട് ചെയ്തത്. എന്നാൽ അന്നുണ്ടായതിനേക്കാൾ അതിരൂക്ഷമായ കൊവിഡ് വ്യാപനമാണ് ഇപ്പോൾ ചൈനയിലെ വിവിധ പ്രവിശ്യകളിൽ റിപോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് ഡെൽറ്റ വകഭേദമാണ് ഇപ്പോൾ വ്യാപിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം തടയാനുള്ള ശ്രമത്തിൽ പ്രാദേശിക ഉദ്യോഗസ്ഥർ കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടും രോ​ഗം രാജ്യത്തുടനീളം വ്യാപിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്ന ചൈനയിലെ 31 പ്രവിശ്യകളിൽ 19 എണ്ണത്തിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.

ബീജിങ്ങിൽ മാത്രം ബുധനാഴ്ച ഒമ്പത് അണുബാധകൾ റിപോർട്ട് ചെയ്തു, നേരത്തെ രോഗലക്ഷണങ്ങളില്ലെന്ന് റിപോർട്ട് ചെയ്യപ്പെട്ട ഒരു കേസ് ഉൾപ്പെടെയാണ് ഇത്. ഒരു അധ്യാപകന് രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സ്‌കൂളുകളിലെ കുട്ടികളെ മുഴുവനായും ക്വാറന്റൈൻ ചെയ്തിട്ടുണ്ട്.