ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഓഫിസുകളിലേക്ക് മടങ്ങാമെന്ന് ജോണ്‍സണ്‍ അറിയിച്ചു

Update: 2020-05-11 08:02 GMT

ലണ്ടന്‍: ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കര്‍ശന ഉപാധികളോടെ സമ്പത്ത്വ്യവസ്ഥ തുറന്നുകൊടുക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതോടെ ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ബുധനാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കും.

ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഓഫിസുകളിലേക്ക് മടങ്ങാമെന്ന് ജോണ്‍സണ്‍ അറിയിച്ചു. എന്നാല്‍, പൊതുഗതാഗതം ഒഴിവാക്കണമെന്നും ലോക്ക്ഡൗണ്‍ അഞ്ച് ഘട്ടമായി പൂര്‍ണമായി പിന്‍വലിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അടുത്ത ഘട്ടം ജൂണ്‍ ഒന്നിന് മുന്‍പായി ഉണ്ടാകുമെന്നും ഈ ഘട്ടത്തില്‍ വിദ്യാലയങ്ങള്‍ ഭാഗികമായി തുറക്കുമെന്നും അറിയിച്ചു. ജൂലൈ ഒന്നിന് ശേഷം ചില പൊതു ഇടങ്ങള്‍ തുറന്നു കൊടുക്കുമെന്നും ഹോട്ടലുകള്‍ക്ക് അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കൂടുതല്‍ പിഴ ചുമത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.



Similar News