കുവൈത്തില്‍ കൊറോണ സ്ഥിരീകരിച്ചത് 69 പേര്‍ക്ക്; ഒരാള്‍ ഗുരുതരാവസ്ഥയില്‍
ഇതിനോടകം രണ്ടുപേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ നാലുപേര്‍ക്കുകൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ രാജ്യത്ത് മൊത്തം കൊറോണ വൈറസ് ബാധിതരുടെ എണ്ണം 69 ആയി.
ഇവരില്‍ നാലുപേര്‍ അത്യാഹിതവിഭാഗത്തിലാണ് കഴിയുന്നതെന്നും ഒരാളുടെ നില ഗുരുതരമാണന്നും മന്ത്രാലയവക്താവ് ഡോ.അബ്ദുല്ല അല്‍സനദ് അറിയിച്ചു. ഇതിനോടകം രണ്ടുപേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു.