ഖത്തറില്‍ 12 പേര്‍ക്കുകൂടി കൊറോണ; രണ്ടുപേരുടെ രോഗം ഭേദമായി

ആകെ 43 പേര്‍ക്കാണ് ഇതിനകം രോഗം മാറിയത്.

Update: 2020-03-26 19:59 GMT

ദോഹ: വ്യാഴാഴ്ച ഖത്തറില്‍ 12 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 549 ആയി. രണ്ടുപേര്‍ക്ക് ഇന്ന് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 43 പേര്‍ക്കാണ് ഇതിനകം രോഗം മാറിയത്.
രാജ്യത്ത് ഇതിനകം 13,681 പേരെ രോഗപരിശോധനയ്ക്ക് വിധേയരാക്കി. കൊറോണ മൂലം ഖത്തറില്‍ ഇതുവരെ മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല. രോഗബാധിതരുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യും. 

Tags:    

Similar News