എബോള : കോംഗോയില്‍ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയിലാണ് കഴിഞ്ഞ ദിവസം എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

Update: 2019-07-18 04:32 GMT

കിന്‍സ്ഹാസ: കോംഗോയില്‍ എബോള വൈറസിന്റെ സാന്നിധ്യത്തെത്തുടര്‍ന്ന് ലോകാരോഗ്യസംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയിലാണ് കഴിഞ്ഞ ദിവസം എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി എബോള ഭീഷണിയുള്ള രാജ്യമാണ് കോംഗോ. രോഗം തടയാനായി യാത്രികര്‍ക്കെല്ലാം പ്രതിരോധമരുന്നുകള്‍ നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കോംഗോയില്‍ 1500ലധികം പേരാണ് എബോള ബാധിച്ച് മരിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം രാജ്യത്ത് വീണ്ടും എബോള സ്ഥിരീകരിക്കുകയായിരുന്നു. റുവാന്‍ഡ, സൗത്ത് സുഡാന്‍, ഉഗാണ്ട തുടങ്ങിയ അയല്‍രാജ്യങ്ങളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.



Tags:    

Similar News