കൊളംബിയയില്‍ ഉരുള്‍പൊട്ടല്‍; 17 പേര്‍ മരിച്ചു

Update: 2019-04-22 04:04 GMT

കോക്ക: തെക്കു പടിഞ്ഞറന്‍ കൊളംബിയയില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 17 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. കോക്ക മേഖലയിലെ റോസാസ് നഗരത്തിലാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനം തുടരുന്നതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തെക്കു പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ തുടരുകയാണ്.





Tags: