ബ്രസീല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; 18 മരണം

ഒദ്യോഗിക കണക്കുകള്‍ പ്രകാരം 2016 ജൂണ്‍ വരെ 726712 പേരാണ് ജയിലിലുള്ളത്

Update: 2019-05-27 03:22 GMT

ബ്രസീല്‍: ദക്ഷിണ ബ്രസീലിലെ ആമസോണാസിലെ ജയിലില്‍ തടവുകാര്‍ ഏറ്റമുട്ടി 18 പേര്‍ മരിച്ചു. തലസ്ഥാനത്തിനു 17 മൈല്‍ അകലെ ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 11ഓടെയാണം സംഭവം. തടവുകാര്‍ പരസ്പരം ഏറ്റുമുട്ടിയതായണെന്നും സന്ദര്‍ശന സമയത്ത് മരണമൊന്നും നടന്നിരുന്നില്ലെന്നും കേണല്‍ മാര്‍ക്കോസ് വിനീഷ്യസ് ആല്‍മീഡിയ പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. ആക്രമണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. 2017ല്‍ ഇതേ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി 56 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജയിലില്‍ തടവുകാര്‍ കഴിയുന്നതില്‍ ഏറ്റവും കൂടുതലുള്ളത് കണ്ണൂരിലാണ്. തടവുകാരുടെ എണ്ണത്തില്‍ ബ്രസീല്‍ ലോക ജനസംഖ്യയില്‍ മൂന്നാംസ്ഥാനത്താണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2016 ജൂണ്‍ വരെ 726712 പേരാണ് ജയിലിലുള്ളത്. ഒദ്യോഗിക കണക്കുകള്‍ പ്രകാരം 2016 ജൂണ്‍ വരെ 726712 പേരാണ് ജയിലിലുള്ളത്.








Tags: