സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം: 13 പേര്‍ കൊല്ലപ്പെട്ടു

Update: 2019-11-03 04:16 GMT

ദമാസ്‌കസ്: സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. സിറിയ തുര്‍ക്കി അതിര്‍ത്തി നഗരമായ ടെല്‍ ആബ്‌യാദിലാണ് സ്‌ഫോടനമുണ്ടായത്. തുര്‍ക്കി പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

വീടുകളിലേക്ക് മടങ്ങുകയായിരുന്ന സാധാരണക്കാരായ പൗരന്‍മാര്‍ക്കെതിരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസമാണ് തുര്‍ക്കി സൈന്യം കുര്‍ദുകളുടെ നിയന്ത്രണമായിരുന്ന താല്‍ അബിയാദി നഗരം പിടിച്ചെടുത്തത്. സിറിയയിൽ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറിയതിനു പിന്നാലെയാണ് തുര്‍ക്കി സൈന്യം അബിയാദ് പിടിച്ചെടുത്തത്. സിറയയിലുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.