യുകെയില്‍ വന്‍ കള്ളപ്പണവേട്ട; 511 കോടിയുമായി ഗുജറാത്ത് സ്വദേശി അറസ്റ്റില്‍, പോലിസ് കൂടുതല്‍ അന്വേഷണത്തിന് (വീഡിയോ)

യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണവേട്ടയാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ജയ് പട്ടേലിന് പിന്നിലുള്ളവരെക്കറിച്ച് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലിസ് അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Update: 2020-08-06 03:01 GMT

ലണ്ടന്‍: യുകെയില്‍ 20കാരനായ ഗുജറാത്ത് സ്വദേശിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പോലിസ് പിടിച്ചെടുത്തത് 511 കോടി രൂപയുടെ കള്ളപ്പണം. യുകെയില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശി ജയ് പട്ടേലിന്റെ വീട്ടിലാണ് പോലിസ് റെയ്ഡ് നടത്തിയത്. യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണവേട്ടയാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. 52 മില്യന്‍ പൗണ്ട് (അതായത് 511 കോടി ഇന്ത്യന്‍ രൂപ) സ്‌കോട്ട്‌ലന്റ് പോലിസ് നടത്തിയ റെയ്ഡിലാണ് കണ്ടെടുത്തത്.


 സംഘടിത കുറ്റകൃത്യങ്ങളിലും കള്ളപ്പണം വെളുപ്പിക്കലിലും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുകെ പോലിസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. ജയ് പട്ടേലിന് പിന്നിലുള്ളവരെക്കറിച്ച് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലിസ് അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്‍ക്രോചാറ്റ് സംവിധാനം തകര്‍ത്ത് യുകെയില്‍ ഇതുവരെ 750 ഓളം പേരെ അറസ്റ്റുചെയ്യുകയും തോക്കുകളും മയക്കുമരുന്നുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലിസ് പറയുന്നു.

Full View

രണ്ട് ടണ്ണിലധികം മരുന്നുകളും നിരവധി ഡസന്‍ തോക്കുകളും സംശയാസ്പദമായ തരത്തില്‍ സൂക്ഷിച്ച 54 മില്യന്‍ ഡോളറും പിടിച്ചെടുത്തു. മയക്കുമരുന്നുകളും തോക്കുകളും വ്യാപാരം ചെയ്യാന്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്ന ഒരു രഹസ്യ ആശയവിനിമയ സംവിധാനമാണ് എന്‍ക്രോചാറ്റ്. ഇതില്‍ വിജയകരമായി നുഴഞ്ഞുകയറാന്‍ കഴിഞ്ഞതായി ദേശീയ ക്രൈം ഏജന്‍സി ബിബിസിയോട് പറഞ്ഞു. എന്‍ക്രോചാറ്റിലെ സന്ദേശങ്ങള്‍ ഡീകോഡ് ചെയ്ത ശേഷമാണ് പോലിസ് കുറ്റവാളികളുടെ നീക്കങ്ങള്‍ മനസ്സിലാക്കിയത്. 

Tags: