ആയത്തുല്ലാ അലി ഖാംനഈയുടെ എക്‌സ് അക്കൗണ്ട് സജീവമെന്ന് റിപോര്‍ട്ട്; ഇസ്രായേല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പോസ്റ്റ്
തെഹ്‌റാന്‍: ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേല്‍ സംയുക്ത സായുധാക്രമണത്തിലാണ് ഇറാന്റെ പരമോന്നതനേതാവ് ആയത്തുല്ല അലി ഖാംനഈ വധിക്കപ്പെട്ടത്. എന്നാല്‍ അതിനുശേഷവും ഖാംനഈയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് സജീവമാണ്. ഇസ്രായേല്‍ ഒരു വലിയ തെറ്റ് ചെയ്തുവെന്നും അതിനുപകരമായി ഇസ്രായേല്‍ ഭരണകൂടത്തിന് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അക്കൗണ്ടില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.
പോസ്റ്റിലെ ചിത്രം മൂന്ന് പാനലുകളുള്ള ഒരു കൊളാഷാണ്, ഇത് ഇറാന്റെ മിസൈല്‍ ശക്തിയെ പ്രതിനിധീകരിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു. ആദ്യ പാനലില്‍ ഭീമാകാരമായ ഒരു ബാലിസ്റ്റിക് മിസൈല്‍ വലിയ തീജ്വാലകളോടെ വിക്ഷേപിക്കുന്നു. രാത്രിയില്‍ ശത്രുനഗരങ്ങളില്‍ മിസൈലുകള്‍ പതിക്കുന്നതായി കാണാം. മധ്യപാനലില്‍ മരുഭൂമിയില്‍ ഒരു മൊബൈല്‍ ലോഞ്ചറിലുള്ള ഇറാനിയന്‍ മിസൈല്‍, സൈനികര്‍ ഇറാനിയന്‍ പതാക വീശുന്നു. താഴത്തെ പാനലില്‍ വെളുത്ത ലാബ് കോട്ട് ധരിച്ച ശാസ്ത്രജ്ഞര്‍ ഒരു ഹൈ-ടെക് മിസൈല്‍ നിര്‍മ്മാണ/അസംബ്ലി ഫെസിലിറ്റിയില്‍ പ്രവര്‍ത്തിക്കുന്നത് ചിത്രീകരിക്കുന്നു.
പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മരിച്ചതിനുശേഷമുള്ള ഖാംനഈയെ ജീവിച്ചിരുന്നതിനേക്കാള്‍ കടുപ്പക്കാരനായി തോന്നുന്നുവെന്നും ലോകം മുഴുവന്‍ ഇറാനോടൊപ്പം നില്‍ക്കുന്നു'. മറ്റൊരു ഉപയോക്താവ് ഇറാനിയന്‍ പതാകയണിഞ്ഞ ഒരു സിംഹത്തിന്റെ എഐ നിര്‍മിത ചിത്രം പോസ്റ്റ് ചെയ്തു, യുഎസിന്റെയും ഇസ്രായേലിന്റെയും പതാകകളാല്‍ പൊതിഞ്ഞ രണ്ട് കഴുതപ്പുലികളെ ആ സിംഹം വേട്ടയാടുന്നതായാണ് രൂപകല്‍പന. 'ഇതൊരു സാധാരണ ആക്രമണമാണെന്ന് അവര്‍ കരുതി. ഇപ്പോള്‍ ഇറാനെ കുറച്ചുകാണുന്നതിന്റെ വില അവര്‍ അറിയും. ഇങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.
വെള്ളിയാഴ്ച ട്രംപ് ഇറാനോട് നിരുപാധികമായി കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഇറാന്‍ അനുസരിക്കുകയും പുതിയ നേതൃത്വം സ്ഥാപിക്കുകയും ചെയ്താല്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു.
