മെക്‌സിക്കന്‍ വ്യോമസേന വിമാനം തകര്‍ന്ന് ആറ് സൈനികര്‍ മരിച്ചു

എല്‍ ലെന്‍സെറോ വിമാനത്താവളത്തില്‍നിന്ന് ഞായറാഴ്ച രാവിലെ പറന്നുയര്‍ന്ന 3912ാം നമ്പര്‍ ലിയര്‍ജെറ്റ് 45 ആണ് തകര്‍ന്നത്.

Update: 2021-02-22 01:51 GMT

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് ആറ് സൈനികര്‍ മരിച്ചു. കിഴക്കന്‍ മെക്‌സിക്കോയില്‍ വെറാക്രൂസ് സംസ്ഥാനത്തെ എമിലിയാനോ സപാറ്റ മുനിസിപ്പാലിറ്റിയില്‍ ഞായറാഴ്ചയാണ് അപകടം നടന്നത്. അപകടകാരണം വ്യക്തമല്ല. മെക്‌സിക്കോ പ്രതിരോധ സെക്രട്ടേറിയറ്റാണ് അപകട വിവരം പുറത്തുവിട്ടത്.

എല്‍ ലെന്‍സെറോ വിമാനത്താവളത്തില്‍നിന്ന് ഞായറാഴ്ച രാവിലെ പറന്നുയര്‍ന്ന 3912ാം നമ്പര്‍ ലിയര്‍ജെറ്റ് 45 ആണ് തകര്‍ന്നത്. അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സെക്രട്ടേറിയറ്റിന്റെ കമ്മീഷന്‍ കരസേനയും വ്യോമസേനയുമായി ചേര്‍ന്ന് അപകടകാരണത്തെക്കുറിച്ച് പരിശോധിച്ച് റിപോര്‍ട്ട് തയ്യാറാക്കും. കൊല്ലപ്പെട്ട സൈനികരെക്കുറിച്ചോ അവര്‍ വിമാനത്തിലെത്തിയതിനെക്കുറിച്ചോ കൂടുതല്‍ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് സെക്രട്ടേറിയറ്റ് വിശദീകരിക്കുന്നത്.

Tags: