അഫ്ഗാനിസ്താനില്‍ സ്‌ഫോടനം: 34 പേര്‍ കൊല്ലപ്പെട്ടു

Update: 2019-07-31 09:16 GMT

കാബൂള്‍: അഫ്ഗാനിസ്താനില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമടക്കം 28 പേര്‍ ഉള്‍പ്പെടുന്നു. ഇന്ന് രാവിലെയാണ് ഹേറാത്ത് കാണ്ഡഹാര്‍ പാതയില്‍ സ്‌ഫോടനം നടന്നത്. കാണ്ഡഹാര്‍ ഹെറാത്ത് ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. റോഡരികില്‍ സ്ഥിപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

രണ്ടു ദിവസം മുമ്പ് കാണ്ഡഹാര്‍ മാര്‍ക്കറ്റിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മൂന്ന്കുട്ടികള്‍ കൊല്ലപ്പെട്ടുകയും 23 പേര്‍ക്ക് പരിക്കേറ്റുകയും ചെയ്തിരുന്നു.

Similar News