സുദാനില്‍ ട്രക്കും മിനി ബസ്സും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് ദാരുണാന്ത്യം

Update: 2021-09-13 01:52 GMT

ഖാര്‍ട്ടോം: സെന്‍ട്രല്‍ സുദാനിലെ ഗെസിറ സംസ്ഥാനത്ത് ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്ക്. അല്‍കാംലിന്‍ പ്രദേശത്തിനടുത്തുള്ള കാര്‍ട്ടോം- മേദനി ഹൈവേയില്‍ ചരക്ക് കയറ്റി വന്ന ട്രക്കും മിനി ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് സുദാനീസ് പോലിസ് പ്രസ് ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു.

അമിത വേഗതയും തെറ്റായ ക്രോസിങ്ങുമാണ് അപകടത്തിന് കാരണമെന്ന് പ്രസ്താവനയില്‍ പറയുന്നു. റോഡ് അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് സുദാന്‍. അശ്രദ്ധമായ െ്രെഡവിംഗും മോശം റോഡ് തുടങ്ങിയവയാണ് അപകടങ്ങളേറെയും സംഭവിക്കാനുള്ള കാരണം.

Tags:    

Similar News