ഹോങ്കോങ്ങില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം; 36 മരണം, 279 പേരെ കാണ്‍മാനില്ല (വീഡിയോ)

Update: 2025-11-26 18:06 GMT

ഹോങ്കോങ്: ഹോങ്കോങ്ങില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 36 പേര്‍ മരിച്ചു. നിരവധിപേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. 279 പേരെ നിലവില്‍ കാണ്‍മാനില്ല.

തായ്പോ ജില്ലയിലെ വാങ്ഫുക് കോംപ്ലക്സിലെ എട്ട് കെട്ടിടങ്ങളില്‍ ഏഴെണ്ണത്തിലാണ് തീ പടര്‍ന്നത്. പ്രാദേശിക സമയം വൈകിട്ട് 6.20 ഓടെയാണ് അപകടം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.








Tags: